അനിയത്തി

മഞ്ഞു പെയ്യുന്ന ഒരു ഡിസംബറിൽ എനിക്ക് കിട്ടിയ വിലപിടിച്ച സമ്മാനമായിരുന്നവൾ.

ഞാൻ ആദ്യം കാണുമ്പോൾ ഒരു റോസാപ്പൂ ഇതൾ പോലെ  ഉമ്മിച്ചിയോട് പറ്റിചേർന്നു കിടന്നവൾ.

ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനം നിറച്ചവൾ.

അവളെ ഞാൻ ആദ്യമായ് കണ്ടപ്പോൾ കൈകൾ മുറുകെ പിടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു ഉമ്മിച്ചിയോട് ചേർന്ന്
കിടന്നവൾ.

ആദ്യമായ് ഞാൻ ആ കുഞ്ഞിളം കൈകളിൽ ചുംബന പൂക്കൾ നൽകിയപ്പോൾ മുറുകെ പിടിച്ച കൈകളാൽ അവൾ ഞെരിപിരി കൊണ്ടതും ഓർമയുണ്ട്.

അവൾക്കന്നൊരു ഓറഞ്ചിൻ ഗന്ധമായിരുന്നു.

വലിയ കണ്ണുകളും ചുരുണ്ട മുടിയും ഉള്ള ഒരു കുഞ്ഞു മാലാഖ.

ഒരു അമ്മയുടെ കരുതൽ എനിക്ക് വന്നതും അവളിൽ നിന്നാണ്.

കണ്ണെഴുതിച്ചും മുടി കെട്ടിയും കുളിപ്പിച്ചും ഞാനും ഒരു ചെറിയ അമ്മയെപ്പോലെ ആവുകയായിരുന്നു.

എന്നോടൊരിക്കലും രഹസ്യങ്ങൾ ഒന്നും ഒളിക്കാത്തവൾ.

പങ്കു വയ്ക്കൽ മനോഹരമെന്നു പഠിച്ചത് തന്നെ നിന്നിൽ നിന്നാണ്.

കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായ് കൂട്ടുകാരി ആയവൾ.

കാലത്തിൻ പേമാരി ആർത്തു തിമർത്തപ്പോൾ നീയും ആയൊരു മണവാട്ടി.

പടിയിറങ്ങി പോയിട്ടും വർഷങ്ങൾ കൊഴിഞ്ഞാലും എന്നും നീ എന്നുടെ കുഞ്ഞ് തന്നെ.


14 comments:

  1. ടാ ചെക്കാ...
    ഓൾക്ക് സുഖല്ലേ...
    നിന്റെ അനിയത്തി കവിത കൊള്ളാ ട്ടാ...മ്മടെ ഗ്രൂപ്പാണോ പ്രചോദനം??
    എനിക്ക് അനിയത്തിയെ കിട്ടാൻ കെട്ടേണ്ടി വന്നു..
    അങ്ങനെ അവളുടെ അനിയത്തി എന്റെ ലൈഫിലെ ആദ്യത്തെ അനിയത്തി ആയി..ഞങ്ങൾ തകർത്തു

    ReplyDelete
    Replies
    1. ഇതൊക്കെ എന്നോ എഴുതി വെച്ചിരുന്നു. പോസ്റ്റ് ചെയ്തത് ഇപ്പോഴാണെന്നേ ഉള്ളു. മുൻപ് മുഖപുസ്തകത്തിൽ ഇട്ടിരുന്നു.എല്ലാവർക്കും സുഖമാണ്. നന്ദി വായനക്ക്.

      Delete
  2. Replies
    1. നന്ദി. വായിക്കാൻ സമയം കണ്ടെത്തിയതിന്

      Delete
  3. Replies
    1. അതെന്താ ഇഷ്ട്ടായീന്ന് ഉള്ളതിന് കാരണം പറയാത്തത്? 🥰❤️💞

      Delete
  4. അനിയത്തിക്കുട്ടി ഭാഗ്യം ചെന്നോൾ തന്നെ.. ഇത്രേം സ്നേഹോളള ഒരു ആങ്ങളക്കുട്ടീനെ കിട്ടിയതിൽ..
    നല്ല ഓർമ്മ.. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ചേച്ചി, വായനക്കും അഭിപ്രായം പറഞ്ഞതിനും.

      Delete
  5. ഇത്ര നല്ല ചേട്ടനെ കിട്ടിയ അനിയത്തിയല്ലേ ഭാഗ്യവതി... 😍😍😍 (ചുമ്മാ)

    ReplyDelete
    Replies
    1. ഒരു കൊട്ട നന്ദി ഞാൻ വാട്ട്സാപ്പിൽ വിടാം.

      Delete
  6. അനിയത്തി ഇല്ലാതെ വേദനിക്കു സാ ഇജ്ജാതി പോസ്റ്റിട് ശവത്തിൽ കുത്തരുത് ട്ടോ

    ReplyDelete

കഷ്ടപ്പെട്ട് വന്ന് ഇത്രയും വായിച്ചിട്ട് കമന്റ് ചെയ്യാതെ പോകുന്നത് മോശമല്ലേ?

Powered by Blogger.