ക്രൂരൻ ആദി

പതിവ് പോലെ ഓഫീസിൽ നിന്ന് കൃത്യസമയത്ത് തന്നെ ഇറങ്ങി. ലക്ഷ്യം ഫ്ലാറ്റിലെ അടുക്കളയാണ്. വിശപ്പിന്റെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല, പതിവ് കലാപരിപാടികളായ വായ് നോട്ടം, സൊറപറച്ചിൽ etc:- എന്നിവക്കൊന്നും അന്ന് നിൽക്കാൻ തോന്നിയില്ല. പതിവിലും നേരത്തെ ഫ്ലാറ്റിലെത്തി.

എല്ലായിടത്തും തിരഞ്ഞു, കഴിക്കാനുള്ളതൊന്നും കാണാനില്ല. മുൻപ് കാണാനില്ല എന്ന് കരുതിയ പലതും ആ തിരച്ചിലിൽ കാണാനായി.

അങ്ങനെ എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് കുറച്ച് ദിവസം മുൻപ് മേടിച്ച് വെച്ച കോഴിമുട്ട ഫ്രിഡ്ജിൽ ഇരിക്കുന്ന കാര്യം ഓർമ്മ വന്നത്.

ദൈവമേ കോഴിമുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞ് ആകാതിരുന്നാൽ മതിയായിരുന്നു എന്ന് മനസ്സിൽ വിജാരിച്ച് ഒരു ഓംലെറ്റ്‌ ഉണ്ടാക്കി കഴിക്കാമെന്ന് കരുതി അടുക്കളയിൽ കയറി.

പക്ഷേ പണി പാളി...

എന്റെ തലവെട്ടം കണ്ടതും സവാളയുടെ മുഖം ചുവന്നുതുടുത്തു. കണ്ടാൽ അറിയാം കട്ട കലിപ്പിൽ ആണെന്ന്.

കോഴിമുട്ടയാണേൽ മുഖം വീർപ്പിച്ച് നിക്കാണ്.

എല്ലാത്തിനും തക്കതായ കാരണം ഉണ്ട്. അവരെ കുറ്റം പറയാൻ പറ്റത്തില്ല.

എന്തായാലും കാരണം ഞാൻ തന്നെ പറയാം.

കാണാൻ സുന്ദരിയായ സവാളയെ ഒരു ദാക്ഷിണ്യവുമില്ലാതെ തലങ്ങും വിലങ്ങും വെട്ടിയിട്ട്, അതിലേക്ക് മുട്ടയും ഉപ്പും ചേർത്തുണ്ടാക്കുന്ന പരമ്പരാഗത ശൈലി ഇനി വേണ്ടാന്നും പറഞ്ഞു ഇവളുമാർ സമരം തുടങ്ങീട്ട് നാള് കുറെയായി.

പ്രതിഷേധ സൂചകമായി രണ്ടു മുട്ടകൾ ഫ്രിഡ്ജിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയും ചെയ്തു.

തക്കസമയത്തു ഞാനവിടെ എത്തിയതു കൊണ്ടു പ്രഥമ ശുശ്രൂഷ നൽകി നല്ലൊരു ഫ്രയിങ്ങ് പാനിലേക്ക് മാറ്റി.

കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക്, ഒന്നു മാറ്റി പിടിച്ചേക്കാമെന്ന് ഞാനും കരുതി.

പതിയെ സവാളയെ അടുത്തേക്കു വിളിച്ചു കാതിൽ സ്വകാര്യമായി കാര്യം പറഞ്ഞപ്പോൾ അവളും ഉഷാറായി.

പിന്നീടങ്ങോട്ടുള്ള കാര്യങ്ങൾ ദ്രുതഗതിയിലാരുന്നു.

സവാളയേയും വെളുത്തുള്ളിയേയും ചെറുതായ് അരിഞ്ഞ് ഒരു ബൗളിലേക്ക് മാറ്റി.

ഫ്രിഡ്ജിൽ പുതച്ചു മൂടി ഉറങ്ങുകയായിരുന്ന പച്ചമുളകിനെ ഉറക്കച്ചടവോടെ പച്ചക്ക് വെട്ടി അരിഞ്ഞു അവരോടൊപ്പം വിട്ടു.

അപ്പോഴാണു നേരത്തെ പായസം ഉണ്ടാക്കാൻ വേണ്ടി വാങ്ങി വെച്ച അണ്ടിപ്പരിപ്പ് ബാക്കിയിരിപ്പുള്ളത് ഓർമ്മ വന്നത്.

അഞ്ചാറെണ്ണത്തിനെ കയ്യിലെടുത്തു ഒരൊറ്റയടിക്ക് തവിട് പൊടിയാക്കി ഒപ്പം ചേർത്തു.

വിവരമറിഞ്ഞു എത്തിയ തേങ്ങാ ചിരവിയതും മല്ലിയിലയും അവരോടൊപ്പം ചേർന്നു.

ആഹ… അന്തസ്സ്.

ഇനിയാലോചിച്ചു നിക്കാൻ സമയില്ല.

കാരണം വിശപ്പു വയറ്റീന്നു പിടിവലി തുടങ്ങീരുന്നു.

വേഗം തന്നെ അൽപം ഉപ്പും മുളകുപൊടിയും മഞ്ഞളും അവർക്കൊപ്പം  ചേർത്തു കൈ കൊണ്ടു നല്ലോണം ഞെരടിക്കൊടുത്തു.

അയ്യേ, ഇവനെന്താ ഈ കാണിക്കുന്നെ എന്നറിയാൻ ഓടിവന്ന മുട്ടയെ കയ്യോടെ പിടിച്ച്, തല അടിച്ച് പൊട്ടിച്ച് അതിലെക്കിട്ട്  മികസ് ചെയ്തു.

സ്വതവെ മുഖം കറുപ്പിച്ച് നിൽക്കുന്ന പാൻ നല്ല ചൂടിലായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായി.

അൽപം എണ്ണയും ഒഴിച്ച് പൊരിച്ചെടുത്ത്, കുരുമുളകും ജീരകപ്പൊടിയും കുറച്ച് വാരി വിതറി പ്ലേറ്റിലേക്കു മാറ്റിയപ്പോ   സത്യം പറഞ്ഞാൽ കുറച്ച് നേരത്തേക്ക് ചുറ്റുമുള്ളതൊന്നും കാണാൻ വയ്യാരുന്നു.11 comments:

 1. മുൻപ് കാണാനില്ല എന്ന് കരുതിയ പലതും ആ തിരച്ചിലിൽ കാണാനായി.
  ഇതിനെ പെട്ടന്ന് റിലേറ്റ് ചെയ്യാൻ പറ്റി ട്ടാ..

  അവസാനം പറഞ്ഞതും ശരിയാ..
  കണ്ണ് കാണില്ല ഒരു പരിധി കഴിഞ്ഞാ..

  ReplyDelete
  Replies
  1. നന്ദി, വായനക്ക്
   ഇസ്തം

   Delete
  2. ചേച്ചിനോട് ഇത് പോലെ ഒന്ന് ഉണ്ടാക്കി തരാൻ പറ

   Delete
 2. ഒരു ഡബ്ൾ പാർസൽ പോന്നോട്ടെ

  ReplyDelete
  Replies
  1. സീക്രട്ട് റെസിപ്പി പുറത്ത് പറഞ്ഞപ്പോ എനിക്കിട്ട് തന്നെ പണി തരാണല്ലേ? ഒന്ന് ഉണ്ടാക്കി നോക്കീട്ട് പറയൂ.

   Delete
 3. കൊള്ളാംട്ടോ

  ReplyDelete
  Replies
  1. ഒന്ന് ഉണ്ടാക്കി നോക്കീട്ട് പറ...😔

   Delete
 4. ആഹാ.... അടിപൊളി.... വായിച്ചിട്ട് തന്നേ കൊതിയാകുന്നു. മുട്ടയുണ്ടോന്ന് പോയി നോക്കട്ടെ. ഇന്ന് രണ്ട് മുട്ടയെ കൊല്ലണം....

  ReplyDelete
 5. നല്ല ടേസ്റ്റാണ്, ട്രൈ ചെയ്യൂ.
  ഇഷ്ടം

  ReplyDelete
 6. വായിചിട്ട് െകെതിയാവുന്നു. ഒന്ന് ശ്രമിച്ച് േനേ > ക്കട്ടെ

  ReplyDelete
 7. കൊള്ളാല്ലോ ഇവൻ...കലക്കി 

  ReplyDelete

കഷ്ടപ്പെട്ട് വന്ന് ഇത്രയും വായിച്ചിട്ട് കമന്റ് ചെയ്യാതെ പോകുന്നത് മോശമല്ലേ?

Powered by Blogger.