Aadhi, ഞാനാണ് ആദി (അലവല(ആ)ദി)

ഉം…  അ… ആ…., ഏ.... ഓക്കെ….
പ്രാണസഖി ഞാൻ വെറുമൊരു.…  ഓക്കെ….
ഗുഡ്.…
ശബ്ദമൊക്കെ ക്ലിയറല്ലേ.…
ക്ലിയറാണേൽ ഒന്ന് കമന്റിൽ പറയണം കേട്ടല്ലോ ഹോയ് ... ഹോയ് ....


ഞാൻ ആദി, ബ്ലോഗ് പേരിൽ പറഞ്ഞ പോലെ ഒരാൾ, നിങ്ങൾക്കെന്നെ അറിയുമായിരിക്കും, ഞാൻ വലിയൊരു (6.5) ബ്ലോഗറാണ്. ഇനിയും വലിയ വലിയ നിലയിലെത്തണം എന്നൊക്കെയാണാഗ്രഹം. ഇതിലും കൂടുതൽ ഇൻട്രോ ഒന്നും വേണ്ടല്ലോ അല്ലേ?
(കടപ്പാടുണ്ട് ട്ടോ ട്ടോ ട്ടോ)


വെറുതെ ഇരുന്നു ബോറടിച്ചപ്പോള്‍, ഇന്റര്‍നെറ്റില്‍ മലയാളം എന്ന് മലയാളത്തില്‍ തന്നെ ഒന്ന് സെര്‍ച്ച് ചെയ്തുനോക്കി. അതെന്നെ എത്തിച്ചത് മലയാളം ബ്ലോഗുകളുടെ ലോകത്താണ‍്. ഒന്നും രണ്ടുമല്ല‍, അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിരവധി ബ്ലോഗുകള്‍. സാഹിത്യ‍ ഭംഗിയുള്ള, അക്ഷരത്തെറ്റുകളില്ല‍ാത്ത നല്ല‍ മലയാളം... (ഇതു രണ്ടുമില്ലാത്തത് എന്റെ ബ്ലോഗിലാണ‍്)

കഥകളും നുറുങ്ങുകളും കവിതകളുമെല്ലാം ഉണ്ട്‍ ആ ലോകത്തില്‍. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് ബ്ലോഗ് ചെയ്യ‍ുന്നവര്‍ക്കിടയിലെ നെറ്റ്‍വര്‍ക്ക് ആണ‍്.. നല്ല‍ ഒരു സാമൂഹ്യ‍ക്കൂട്ടായ്മ അവിടെ നിലവിലുണ്ടെന്നെനിയ്ക്ക് മനസ്സിലായി.

അങ്ങനെയാണ‍് ഇംഗ്ലീഷ് ബ്ലോഗ് മാത്രം എഴുതുന്ന എനിക്ക് ( ഞാൻ എന്നെ തന്നെ പൊക്കി പറഞ്ഞതാണെന്ന് കരുതരുത്. സ്വയം പുകഴ്ത്തൽ എനിക്കിഷ്ടമല്ല) മലയാളത്തില്‍ എന്തെങ്കിലും എഴുതണം എന്ന തോന്നലുണ്ടായത്. ഇപ്പോൾ മറ്റൊന്നും എഴുതാന്‍ തോന്നാത്തതിനാല്‍ ഇതു തന്നെ എഴുതാമെന്നു കരുതി.....

24 comments:

  1. നല്ല തുടക്കം. മലയാളത്തെ സ്നേഹിക്കുന്ന ആദിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
    Replies
    1. ഐ ലൈക്ക് യു. താങ്ക്സ് ഫോർ കമിങ്ങ്

      Delete
  2. ആഹാ . കൊള്ളാലോ .

    6.5/1000. അങ്ങ് മഹാനുഭാവൻ ആയിരുന്നു അല്ലേ.?

    ആശംസകൾ !!!!!

    ReplyDelete
    Replies
    1. ആറരയിൽ ആയിരമോ... വല്ലാത്ത ജാതി. വന്നതിൽ സന്തോഷം

      Delete
  3. വെറുമൊരു ആശംസകൾ മാത്രം പറയുന്നില്ല....

    നാഴികകൾ താണ്ടുന്നതിനുള്ള തുടക്കം

    ഒരു കാൽവയ്പാണെന്ന് ഓർമ്മപ്പെടുത്തി സസ്നേഹം നന്മകൾ നേരുന്നു.....

    ReplyDelete
    Replies
    1. സപ്പോർട്ടിന് താങ്ക്സ്. തളളിയതൊന്നും അല്ലല്ലോലേ?
      ഐ ലൈക്ക് യു.

      Delete
  4. ആദി
    ..ഇത് ഒരു നല്ല ഇതായിട്ടാണ് എനിക്ക് തോന്നുന്നത്. ഇതിൽ നീ ഉദ്ദേശിച്ചിട്ടുള്ള എല്ലാം ഒരു നല്ല ഇതാണെന്ന് മനസിലായി.
    ഇത് ഇനിയുള്ള ഓരോ ഇതിലും
    നിനക്ക് ഒരു ഇത് തരട്ടെ

    ReplyDelete
    Replies
    1. ദ് വല്ലാത്തൊരു ദായിപ്പോയി. ങ്ങൾ ഇങ്ങനെ ഒരു ദാക്കുംന്ന് ഞാൻ വിജാരിച്ചില. ദിദ് പോലെ ഇനീം ദാക്കി. ഇപ്പോ ദാക്കിയതിന് നന്ദി നമസ്കാരം

      Delete
  5. ആ ആ ഈ ഈ ഉ വായിച്ചപ്പോൾ തോന്നി കൊച്ചിന് അക്ഷരം അറിയാലോ ന്ന്.. പിന്നേം മലയാളം ...പിന്നാലെ പിന്നേം മലയാളം... ശ്യോ ആദിക്കും മലയാളം അറിയാലേ... ഇംഗ്ലീഷ് മാൻ അന്റെ മലയാളം നന്നായി ട്ടാ

    ReplyDelete
    Replies
    1. നോം... രമേഷിനേയും സുരേഷിനേയും ജോലിക്ക് വെച്ചത് വെറുതേ ആയില്ല. അവർ നോമിന്റെ കാലിൽ പിടിച്ചത് കൊണ്ട് നോo മേലോട്ട് പൊങ്ങി പോയില്ല.

      വന്നതിൽ ഒരുപാട് സന്ദോഷം. നോം പഴയ മലയാള മീഡിയം ആണ്ട്ടോ

      Delete
  6. "ഒന്നും രണ്ടുമല്ല, അക്ഷരാര്‍തത്തില്‍ തന്നെ നിരവധി ബ്ളോഗുകള്‍."

    "അക്ഷരാർതത്തിൽ" എന്നതിലെ അക്ഷരത്തെറ്റ് "അക്ഷരാർത്ഥത്തിൽ" എന്ന് തിരുത്തൂ ആദീ.... :)

    ആശംസകൾ....


    ReplyDelete
    Replies
    1. അക്ഷരാർതത്തിൽ എന്നത് അക്ഷരാർത്ഥത്തിൽ ഞാൻ തിരുത്തിയിരുന്നു.

      ഈ വരവിനും കമന്റിനും ഒരുപാട് നന്ദി.

      Delete
  7. കുറേക്കൂടി നീട്ടി വലിച്ചു എഴുതമായിരുന്നു..😂😂

    ReplyDelete
    Replies
    1. എന്നിട്ട് വേണം നിനക്ക് എന്റെ തലേൽ കേറി ചവിട്ട് നാടകം കളിക്കാൻ അല്ലേ?

      വിടമാട്ടേൻടാ,....

      Delete
  8. " Entharo mahanubhavaloo " aksharappishakundenkil sadayam kshamichekkoo...
    Appol Adhi anganyanu malayalam blogezhuthu thudangiyathu lle.... very good... iniyum poratte...
    Ashamsakal tto

    ReplyDelete
    Replies
    1. നോം ക്ഷമിച്ചിരിക്കണൂ. അങ്ങനേയും ആണ് ആദി ബ്ലോഗ് തുടങ്ങിയത്.
      വന്നതിനും, കമന്റ് തന്നതിനും നന്ദി നമസ്കാരം

      Delete
  9. Replies
    1. വായനക്കും, കമന്റിനും നന്ദി

      Delete
  10. ആദി, പുതിയ ബ്ലോഗ് കൊള്ളാമല്ലോ!

    ഇംഗ്ലീഷ് മാൻഡ് ഇംഗ്ലീഷ് ലിങ്ക്।
    കിട്ടിയാൽ നന്നായിരിക്കും
    പോരട്ടെ പുതിയ വിഭവങ്ങൾ
    All Good Wishes

    ReplyDelete
    Replies
    1. ഫിലിപ്സ് സർ വായനക്കും, കമന്റിനും ഒരുപാട് നന്ദി

      Delete
  11. അങ്ങനെ കലപില പറഞ്ഞുകൊണ്ട് അലവലാ ആദി എത്തിക്കഴിഞ്ഞു അല്ലെ ;-) നല്ല കിടുകിടു ഭാവുകങ്ങൾ!

    ReplyDelete
    Replies
    1. നിനക്ക് എന്താ തണുക്കുന്നുണ്ടോ? തണുത്തിട്ട് പല്ല് കൂട്ടി ഇടിക്കുന്ന സൗണ്ട് ഒക്കെ വരുന്നു.

      Delete
  12. നമ്മൾ എന്തു കാര്യത്തെ കുറിച്ച് സെർച്ച്‌ ചെയ്താലും ആ കാര്യത്തെ കുറിച്ച് ഒരു ബ്ലോഗ് ഉണ്ടാകും. അതാണ് ബ്ലോഗിന്റെ ശക്തി. (ഇപ്പോൾ യൂട്യൂബ് ചാനലും.)

    അപ്പൊ കുരുത്തക്കേടുകൾ ഒക്കെ വരി വരിയായി പോന്നോട്ടെ.!!

    ReplyDelete
    Replies
    1. ഇവിടെ കുരുത്തക്കേടുകൾ അൺലിമിറ്റഡ് എന്ന ബോർഡ്‌ വെക്കണോ?

      Delete

കഷ്ടപ്പെട്ട് വന്ന് ഇത്രയും വായിച്ചിട്ട് കമന്റ് ചെയ്യാതെ പോകുന്നത് മോശമല്ലേ?

Powered by Blogger.