നോസ്റ്റാൾജിയ: ആദി


ഉമ്മായെന്ന് വിളിച്ച് കരയുന്ന നേരത്തും അടിയും, വഴക്കും കിട്ടിക്കൊണ്ടേയിരുന്നു.

എല്ലാം കഴിഞ്ഞപ്പോൾ,

"ഇനി ഞാനുമ്മയോട് മിണ്ടില്ല, ഈ വീട്ടിൽ നിന്നും ഒന്നും കഴിക്കില്ല, ആദി പിണക്കമാ" 
എന്ന പ്രതിജ്ഞയെടുത്ത് അടിയേറ്റ് വേദന കൊണ്ട് പുളയുന്ന ശരീരവും, മുറിവേറ്റ മനസ്സുമായി അകത്തെ മുറിയിലിരിക്കുന്ന നേരത്താണ്, അയൽ വീട്ടിലെ കൂട്ടുകാരന്റെ ഉമ്മ വന്ന് എന്റെ ഉമ്മയോട് ചോദിക്കുന്നത്,

"എന്താ നിന്റെ മോന്റെ അലർച്ച കേട്ടല്ലോ,
അവൻ വല്ല പോക്കിരിത്തരവും കാട്ടിയോ" !!
(നമ്മടെ കയ്യിലിരിപ്പ് പണ്ട് മുതൽക്കേ എല്ലാർക്കും അറിയാലോ)

ആ നേരത്താണ് എന്റെ മനസ്സിലെ കനലിനെ വെള്ളം കോരിയൊഴിക്കുന്ന വിധത്തിൽ ഉമ്മയുടെ മറുപടി.

"അത് ഞാനെന്റെ ഭ്രാന്തിന് അവനെ അടിച്ചതാണ് "

ഈ തല്ലിപ്പൊളി ചെക്കന്റെ കുസൃതി ഉമ്മയുടെ ഭ്രാന്തായിരുന്നുവത്രേ..!!



14 comments:

  1. തല്ലു കൊള്ളിത്തരം പണ്ടുമുതലേ ഉണ്ട് അല്ലേ. നല്ല രചന ആദി

    ReplyDelete
    Replies
    1. കൂടുതലായിരുന്നു എന്നാണ് എന്റെ ഓർമ്മ. ഒരു പാട് സന്തോഷം ഈ കുഞ്ഞു പോസ്റ്റ്‌ വായിക്കാൻ സമയം കണ്ടെത്തിയതിന്.

      Delete
  2. Replies
    1. രണ്ട് വേർഡ്‌സിൽ ഒതുക്കി കളഞ്ഞു അല്ലെ. Anyway താങ്ക്സ് ചേച്ചി.

      Delete
  3. പണ്ടേ ചട്ടമ്പിയായിരുന്നല്ലേ.

    ReplyDelete
    Replies
    1. അങ്ങനൊന്നുല്ല. ഇടയ്ക്കിടെ മാത്രം.

      Delete
  4. ടാ..ബ്ളാക് & വൈറ്റ് ഫോട്ടോ എവിടുന്ന് ചൂണ്ടിയതാ??
    എന്തായാലും
    അതൊരു ബിഗ് ബി ഫീൽ ഉണ്ടാക്കുന്നുണ്ട്..
    അപ്പുറത്തെ വീട്ടിലെ ഉമ്മാനെ ഇപ്പറത്ത്
    എത്തിക്കണമെങ്കിൽ...നീ എജ്‌ജാതി
    കീറാണ്ട്രാ..കീറിയത്...
    ഇയയെന്താ...ഗോഡ്‌സില്ല കുഞ്ഞോ?

    ReplyDelete
    Replies
    1. ഞാൻ കുഞ്ഞാകുമ്പോ എടുത്ത ഫോട്ടോ ആണ്. അടിയുടെ പവർ കൂടുമ്പോൾ എനിക്ക് അത് വരെ ഇല്ലാത്ത സൗണ്ട് എവിടുന്നാണ് വരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. 1996-7ലെ അടി ആകുമ്പോ കുറച്ചു പവർ കാണും, anyway താങ്ക്സ് ഫോർ കമിങ്

      Delete
  5. കൊള്ളാലോ ഭയങ്കരാ..... അന്നത്തെ തല്ലുകൊള്ളിത്തരം ഇപ്പഴും ഉണ്ടോ??

    ReplyDelete
    Replies
    1. ഉമ്മാന്റെ അടുത്തണേൽ ഉണ്ട്. 1 ദിവസം ഒന്നെങ്കിലും കൊണ്ടാലേ ഉറക്ക് വരൂ

      Delete
  6. Ummane bhranthu pidippikkunna thallukollee... Ippozhum pazhe sobhavam thanneyo....

    ReplyDelete
    Replies
    1. അത് മാറും എന്ന് തോന്നുന്നില്ല ചേച്ചി. ഇപ്പഴും പഴയ സ്വഭാവം തന്നെയാണ്. എനിക്ക് ഞാൻ ആവാനല്ലേ പറ്റുള്ളൂ.

      Delete
  7. Replies
    1. നന്ദി, വായനക്കും കമന്റിനും

      Delete

കഷ്ടപ്പെട്ട് വന്ന് ഇത്രയും വായിച്ചിട്ട് കമന്റ് ചെയ്യാതെ പോകുന്നത് മോശമല്ലേ?

Powered by Blogger.